ഹൈദരാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. നിർമാണത്തിലെ കെട്ടിടമാണ് തകർന്ന് വീണത്. കുടുതല്‍ പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
നിർമാണ തൊഴിലാളികളും കുടുംബവും കാവൽക്കാരുമായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കുട്ടികളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. പരുക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.