രാജസ്ഥാനിൽ റാണിഖേത് എക്സ്പ്രസിന്റെ പത്ത് ബോഗികൾ പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

ശനി, 21 ജനുവരി 2017 (10:02 IST)
രാജസ്​ഥാനിൽ  റാണിഖേത് എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ നിരവധി പരുക്കേറ്റതായാണ് റിപ്പോർട്ട്​. ആളപായങ്ങളൊന്നും റിപ്പോർട്ട് ​ചെയ്​തിട്ടില്ല. 
 
തയത്​ഹാമിറ –ജയ്സാൽമർ പാതയിൽ കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടടുത്ത സമയത്താണ്​ അപകടമുണ്ടായത്​.  അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക്​ തകരാറിലായതാണ്​ പാളം തെറ്റലിന്​ കാരണമായി അധികൃതർ അറിയിച്ചത്​. ട്രാക്കിലേക്ക്​ മറിഞ്ഞ്​ കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​.

വെബ്ദുനിയ വായിക്കുക