24 മണിക്കൂറിനിടെ 6,387 പുതിയ കേസുകൾ, 170 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,51,767

Webdunia
ബുധന്‍, 27 മെയ് 2020 (09:53 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,387 പേർക്കാണ് രാജ്യത്ത് പുതിതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി, 170 പേരാണ് വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4,337 ആയി. 83,004 പേരാണ് നിലവിൽ ചികിയിലുള്ളത്. 64,425 പേർ രോഗമുക്തി നേടി.
 
മഹാരാഷ്ട്രയിൽ മാത്രം 54,758 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്കുന്നത്. 1,792 പേർ വൈറസ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചു. 17,728 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 127 ആണ് തംകിഴ്നാട്ടിലെ മരണസംഖ്യ. 14,821 പേർക്ക് ഗുജറാത്തിൽ രോഗബധ സ്ഥിരീകരിച്ചിട്ടുണ്ട്. 915 പേരാണ് ഗുജറാത്തിൽ മരണപ്പെട്ടത്. ലോകത്ത് കൊവിഡ് ബധിതരുടെ എണ്ണത്തിൽ പത്താംസ്ഥാനത്താണ് നിലവിൽ ഇന്ത്യ. 

അനുബന്ധ വാര്‍ത്തകള്‍

Next Article