പതിനാറാം ലോക്‌സഭയില്‍ ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാന്‍ സാധ്യത. മിക്കവാറും സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 272 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കേവല ഭൂരിപക്ഷം നേടാന്‍ 272 സീറ്റുകളാണ് വേണ്ടത്. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 323 സീറ്റുകളില്‍ ലീഡു ചെയ്യുന്നുണ്ട്.
ഇതോടെ ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ എന്‍ഡിഎയുടേത് ആയിരിക്കുമെന്ന് ഉറപ്പായി. മോഡി തരംഗം ദേശീയ തലത്തില്‍ വന്‍ സ്വാധീനമുണ്ടാക്കി എന്നു തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസ് ആകെ 51 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
യുപിഎ ലീഡ് ചെയ്യുന്നത് 67 സീറ്റുകളില്‍ മാത്രവും. വഡോദരയില്‍ നരേന്ദ്ര മോഡി നാലര ലക്ഷത്തോളം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും വാരണാസിയില്‍ വന്‍ ലീഡു നേടുകയും ചെയ്‌തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി ലീഡു നേടാന്‍ വിഷമിക്കുകയാണ്.