“സിംഗൂര്‍: കേന്ദ്രം ഇടപെടില്ല“

ഞായര്‍, 31 ഓഗസ്റ്റ് 2008 (16:01 IST)
PTIPTI
സിംഗൂര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു.

“അതൊരു ഗൌരവമേറിയ പ്രശ്നമാണ്. ഒരു സംസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നത്, സംസ്ഥാനവും നിക്ഷേപകരും തമ്മില്‍ മാത്രമുള്ള പ്രശ്നമാണ്. അതു സംസ്ഥാനത്തിന്‍റെ പരിധിയിലുള്ള പ്രശ്നമാണ്. ഇക്കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിനു കഴിയില്ല.” അദ്ദേഹം പറഞ്ഞു.

“പുതിയ സാങ്കേതികവിദ്യക്ക് കേന്ദ്രം എപ്പോഴും അനുകൂലമാണ്.” നാനോ കാറിന്‍റെ നിര്‍മ്മാണത്തെ സൂചിപ്പിച്ച് മുഖര്‍ജി പറഞ്ഞു. നമുക്ക് വ്യാവസായികവല്‍ക്കരണം ആവശ്യമാണ്. അതേസമയം കര്‍ഷകരുടെ താത്പര്യങ്ങളും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. -മുഖര്‍ജി പറഞ്ഞു.

നമുക്ക് ഭക്‍ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കണം. സന്തുലിതാവസഥയും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്‍റെ നിലപാട് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി വ്യക്തമാക്കിയിട്ടുണ്ട്.- പ്രണാബ് പറഞ്ഞു.

ഇക്കാര്യത്തില്‍ ടാറ്റ പദ്ധതി ബംഗാളില്‍ നിന്നു പിന്‍‌വലിക്കരുതെന്നും സ്ഥലം നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കരുതെന്നുമാണ് മുഷി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

വെബ്ദുനിയ വായിക്കുക