“ഐ‌എസ്‌ഐ ഇന്ത്യയ്ക്കു കനത്ത ഭീഷണി“

ഞായര്‍, 31 ഓഗസ്റ്റ് 2008 (13:47 IST)
മുന്‍ പാക് പ്രസിഡന്‍റ് മുഷാറഫ് പുറത്തായതിനു ശേഷം പാക് ചാര ഏജന്‍സി ഐ‌എസ്‌ഐ ഇന്ത്യക്കു കടുത്ത ഭീഷണി ആയിരിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍.

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഏജന്‍സി കൂടുതല്‍ ശക്തമായിരിക്കുകയാണെന്നും മുഷാറഫിന്‍റെ കാലത്ത് ഉഭയകക്ഷി ബന്ധം നല്ല നിലയില്‍ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉഭയകക്ഷി ബന്ധം ഉലഞ്ഞിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഷാറഫിന്‍റെ കാലത്ത് പ്രശ്നം പരിഹരിക്കുന്നതിന് നല്ല ആശയങ്ങളും, പൈപ് ലൈന്‍ പദ്ധതി ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടന്നെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പരിഹരിക്കാന്‍ അത്രയെളുപ്പമല്ലെന്നും പാക് പ്രസിഡന്‍റ് ആയേക്കാവുന്ന സര്‍ദാരി അതെങ്ങനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പാക് സൈന്യാധിപന്‍ ചീഫ് ജനറല്‍ കയാനി ബഹുമാന്യനായ സൈനികനാണെന്നു പറഞ്ഞ അദ്ദേഹം, പക്ഷെ ഐഎസ്‌ഐയേയും മറ്റ് ഇന്ത്യാ വിരുദ്ധ ഘടകങ്ങളെയും നിയന്ത്രിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക