ബിജെപിയിൽ ചേരും, പക്ഷേ അതിന് കശ്മീരിൽ കറുത്ത മഞ്ഞ് വീഴണം: ഗുലാം നബി ആസാദ്

വെള്ളി, 12 ഫെബ്രുവരി 2021 (12:17 IST)
ഡൽഹി: ബിജെപിയിൽ ചേരുന്നതായുള്ള അഭ്യൂഹങ്ങളിൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്. കശ്മീരിൽ കറുത്ത മഞ്ഞ് വീഴുമ്പോൾ താൻ ബിജെപിയിൽ ചേരും എന്നായിരുന്നു ഗുലാംനബി ആസാദിന്റെ മറുപടി. 90 മുതൽ നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അവിടെ മോദിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ താൻ ബിജെപിയിൽ ചേരുന്നതായുള്ള പ്രചാരണങ്ങൾ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
 
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സോണിയ ഗാന്ധി ഒരു നീണ്ട കത്ത് അയച്ചിരുന്നു. അതിന്  പിന്നാലെ സോണിയ ഗാന്ധിയെ കണ്ടപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിയ്ക്കണം എന്നും വരാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കണം എന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടതായും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ മോദി വികാരാധീനനായി സംസാരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍