യുപിഎ സര്‍ക്കാരിനെതിരൊയ വിവിധ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയ ജാവ്ദേക്കര്‍ രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും ആരോപിച്ചു. 2ജി കേസില്‍ പ്രധാനകണ്ണിയായ രാജ സിബിഐ കോടതിയില്‍ ഇന്നലെയാണ് പ്രധാനമന്ത്രിയുടെ അറിവോടെയാണ് താന്‍ എല്ലാം നടത്തിയതെന്നും ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയത്.