ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് എത്തിയതായിരുന്നു ജയാ ബച്ചന്‍. ജയാ ബച്ചനെ കൂടാതെ ഹേമമാലിനി അടക്കമുള്ള വന്‍താര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോള്‍ പൂജ തല്‍ക്കാലം നിര്‍ത്തി പൂജാരി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ജയ അല്‍പ്പം ദേഷ്യത്തോടെ തന്നെ സംസാരിക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ പ്രാര്‍ത്ഥനിയില്‍ ശ്രദ്ധിക്കൂവെന്ന് ജയം ശബ്ദമുയര്‍ത്തിത്തന്നെ പറഞ്ഞു. ജയയുടെ മറുപടി കേട്ട് കൂടെയുണ്ടായിരുന്നവര്‍ ചിരിക്കുകയായിരുന്നു.