സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്ന വിഷയം എന്താണെന്ന് ചോദിച്ചാല്‍ ആരും ഒരു സംശയവുമില്ലാതെ പറയും ധോണിയുടെ ഉറക്കമാണെന്ന്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ സെഞ്ചുറി അടിപ്പിച്ച് കളി ജയിപ്പിച്ചത് രോഹിത് ശര്‍മയാണെങ്കിലും കളിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ധോണിയാണ്. ഏത് വിഷയവും നിസാരമായി ട്രോളുന്ന ട്രോളര്‍മാര്‍ ഇത് വെറുതെ വിട്ടില്ല. ധോണിയുടെ ആ ഉറക്കത്തിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയെന്ന് വേണം പറായാന്‍.