‌ബി‌എസ്‌എന്‍‌എല്‍ റോമിംഗ് നിരക്കുകള്‍ സൌജന്യമാക്കുന്നു!

ശനി, 25 ജനുവരി 2014 (11:49 IST)
PRO
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും റോമിംഗ് നിരക്കുകള്‍ സൗജന്യമാക്കുന്നു.

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 മുതല്‍ രാജ്യത്ത് സൗജന്യ റോമിങ് അടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ട്.

എംടിഎന്‍എല്‍ ഡല്‍ഹിയിലെയും മുംബൈയിലെയും നെറ്റ്‌വര്‍ക്കുകളിലാണ് റോമിംഗ് സൗജന്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍ റോമിംഗ് സൗജന്യമാക്കുമെങ്കിലും പ്രതിദിനം 1രൂപ ഈടാക്കിയേക്കും എന്നും സൂചനയുണ്ട്. റോമിംഗ് ചാര്‍ജുകള്‍ സൗജന്യമാക്കാന്‍ ടെലികോം മന്ത്രാലയം കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടതനുസരിച്ച് ട്രായ് വിവിധ കന്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക