ഹൈദരാബാദ് ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്തു. എന്‍ഐഎയുടെ പിടിയിലായ ഉബൈദുര്റഹ്മാനില് നിന്ന് കിട്ടിയ സൂചനയനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബിഹാറിലെ മുങ്കറ ജില്ലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉബൈദുര്റഹ്മാനെ മാര്‍ച്ച് 20 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫെബ്രുവരി 21 ന് ഹൈദരാബാദിലെ ദില്‍സുഖ് നഗറില്‍ നടന്ന ഇരട്ടസ്ഫോടനങ്ങളില് 16 പേര് കൊല്ലപ്പെട്ടിരുന്നു