അതിശക്തമായ കാറ്റിനെ തുടര്‍ന്ന് വാട്ടര്‍ ടാങ്ക് മറിഞ്ഞു വീണുണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പൈന്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കനത്ത കാറ്റിനെ തുടര്‍ന്ന് തൊഴിലാളികള്‍ താഴെ വീണ് ഗുരുതരമായി പരുക്കേറ്റു. നഗരത്തിലുണ്ടായ വിവിധ അപകടങ്ങളിലായി പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.