ഹൈദരബാദ്:15 പേര്‍ക്കെതിരെ കേസ്

ഞായര്‍, 2 സെപ്‌റ്റംബര്‍ 2007 (16:57 IST)
ഓഗസ്റ്റ് 25 ന് ഹൈദരബാദില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേര്‍ക്കെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തു. സ്‌ഫോടനങ്ങളുമായി നേരിട്ട് ഇവര്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, 10 കിലോഗ്രാം ആര്‍.ഡി.എക്സ് ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് ഹൈദരബാദിലേക്ക് കടത്തി കൊണ്ടുവെന്നാണ് പൊലീസ് പറയുന്നത്.

15 പേരില്‍ നാലു പേര്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. ഇതില്‍ മൂന്നു പേര്‍ ബംഗ്ലാദേശി പൌരന്മാരാണ്.

ഹര്‍ക്കത്ത് ഉള്‍ ജിഹാദി ഇസ്ലാമി മേധാവിയായ അ‌ബ്‌ദുള്‍ ഷാദിബ് അലിയാസ് ബിലാലാണ് ഇരട്ട സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നത് . ഹൈദരബാദില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ 43 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക