ഹിറ്റാച്ചി പ്ലാന്റില്‍ വന്‍ അഗ്നിബാധ; 100 കോടിയുടെ നഷ്ടം

വ്യാഴം, 19 ജൂലൈ 2012 (11:21 IST)
PRO
PRO
ഗുജറാത്തിലെ അഹമ്മദാബാദില്‍ ഹിറ്റാച്ചി പ്ലാന്റില്‍ വന്‍ അഗ്നിബാധ ഉണ്ടായി. കരണ്‍ നഗര്‍ മേഖലയിലെ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്ലാന്റിന്റെ 60-70 ശതമാനവും കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ട്. 100 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്.

ആറു കിലോമീറ്റര്‍ അകലെവരെ തീനാളങ്ങള്‍ കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തീയണയ്ക്കാന്‍ ഇരുപതോളം ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.

വെബ്ദുനിയ വായിക്കുക