ഹസാരെയ്ക്ക് പിന്നില്‍ അമേരിക്കന്‍ പണം: വയലാര്‍ രവി

തിങ്കള്‍, 11 ജൂണ്‍ 2012 (15:09 IST)
PRO
PRO
അണ്ണാ ഹസാരെയുടെ സംഘത്തിലെ എല്ലാവരും നിഷ്കളങ്കരല്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഹസാരെ സംഘം നടത്തുന്ന സമരത്തിനായി ഒഴുകുന്നത് അമേരിക്കന്‍ പണമാണെന്നും വയലാര്‍ രവി പറഞ്ഞു.

ഹസാരെ സംഘത്തിലെ പ്രധാനികളായ കിരണ്‍ ബേദി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ അമേരിക്കന്‍ സംഘടനകള്‍ നല്‍കുന്ന മാഗ്‌സാസെ അവാര്‍ഡ്‌ ജേതാക്കളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക