ഹരേന്‍ പി റാവല്‍ രാജിവെച്ചു

ചൊവ്വ, 30 ഏപ്രില്‍ 2013 (20:07 IST)
PRO
PRO
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ രാജിവെച്ചു. സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് രാജി.

കല്‍ക്കരി അഴിമതി കേസ് സുപ്രീംകോടതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വധിക്കെതിരേ പരാതിയുമായി ഹരേണ്‍ റാവല്‍ രംഗത്തെത്തിയിരുന്നു.

അറ്റോര്‍ണി ജനറല്‍ തന്നെ ബലിയാടാക്കുകയാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര നിയമ മന്ത്രാലയത്തിനു കഴിഞ്ഞ ദിവസം അദ്ദേഹം കത്തയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക