സ്വവര്‍ഗരതി കുറ്റകരമല്ല, അയ്യപ്പന്റെ ജനനം ഉദാഹരിച്ച് ശ്രീശ്രീ രവിശങ്കര്‍

വെള്ളി, 13 ഡിസം‌ബര്‍ 2013 (11:41 IST)
PRO
PRO
സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധവും ക്രമിനല്‍ കുറ്റവുമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ അടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിധിക്കെതിരെ ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കറും രംഗത്തെത്തി. ഹിന്ദു സംസ്‌കാരം ഒരുകാലത്തും സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമായി കണക്കാക്കിയിട്ടില്ലെന്നാണ് ശ്രീശ്രീ രവിശങ്കര്‍ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ അഭിപ്രായപ്പെട്ടത്.

ഹരിയും ഹരനും( വിഷ്ണുവും ശിവനും) ചേര്‍ന്നാണ് അയ്യപ്പന്‍ പോലും ജനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം വിധി മനുഷ്യാവകാ‍ശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. സുപ്രീംകോടതി വിധിയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

വിധിയ്ക്കെതിരെ ഉയര്‍ന്ന കടുത്ത എതിര്‍പ്പുകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയ്ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും.

വെബ്ദുനിയ വായിക്കുക