സ്വര്‍ണക്കടത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പങ്കെന്ന് ഡിആര്‍ഐ

വ്യാഴം, 26 ഡിസം‌ബര്‍ 2013 (11:01 IST)
PRO
PRO
എയര്‍ ഇന്ത്യാ ജീവനക്കാര്‍ സ്വര്‍ണക്കടത്ത് നടത്തുന്നതായി ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്. ഇത് തടയാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡിആര്‍ഐ ഡയറക്ടര്‍ എയര്‍ ഇന്ത്യ ചെയര്‍മാന് കത്തയച്ചു.

ഫ്‌ളൈറ്റ് എന്‍ജിനീയര്‍ മുതല്‍ ഗ്രൗണ്ട് സ്റ്റാഫ് വരെയുള്ളവര്‍ സ്വര്‍ണക്കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിട്ടുണ്ടെന്ന് ഡിആര്‍ഐ ഡയറക്ടറുടെ കത്തിലുണ്ട്. തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് കേസുകളില്‍പ്പെട്ട ജീവനക്കാരുടെ വിശദവിവരങ്ങളും റവന്യു ഇന്റലിജന്‍സ് ആരാഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ പിടികൂടിയവയില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യ വഴിയുള്ള കള്ളക്കടത്തുകളായിരുന്നു എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദുബായ്, ബാംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്വര്‍ണം കടത്തുന്നത്. ദുബായ്- കോഴിക്കോട് എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നിന്ന് 1.84 കോടി രൂപയുടെ സ്വര്‍ണവും ദുബായ്-ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിനടുത്തുള്ള ബാത്ത്‌റൂമില്‍ നിന്ന് 32 കിലോയുടെ സ്വര്‍ണബിസ്‌ക്കറ്റുകളും റവന്യു ഇന്റലിജന്‍സ് പിടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക