'സ്വച്ഛ് ഭാരത്' എന്ന് കൃത്യമായ എഴുതാന്‍ അറിയില്ല, ബിജെപി എംപിക്ക് പണി കിട്ടി !

വ്യാഴം, 29 ജൂണ്‍ 2017 (16:00 IST)
'സ്വച്ഛ് ഭാരത്' എന്ന് കൃത്യമായ ഹിന്ദിയില്‍ എഴുതാനറിയാതെ ബിജെപി എംപി പരിഹാസപാത്രമായി. 
ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹിന്ദിയില്‍ സ്വച്ഛ് ഭാരത് എന്ന് എഴുതുന്നതില്‍ അക്ഷരത്തെറ്റ് വരുത്തിയത്. അതേസമയം ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണെന്നും ഹിന്ദി പഠിക്കാതെ വികസനമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.     
 
അതിന് പിന്നാലെയാണ് 'സ്വച്ഛ് ഭാരത്' രണ്ടു തവണയും തെറ്റിച്ചെഴുതുന്ന മീനാക്ഷി ലേഖിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മീനാക്ഷി ലേഖിയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകളും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  ഹിന്ദി പഠിക്കാന്‍ ഒരു ട്യൂട്ടറെ വെച്ചുകൂടേയെന്നും ഹിന്ദിയില്‍ ഒരു വാക്ക് എഴുതാന്‍ അറിയാത്തവരാണ് രാജ്യത്ത് ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാന്‍ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക