സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്ന് ഹൈക്കോടതി
തിങ്കള്‍, 6 ജനുവരി 2014 (20:09 IST)
PRO
PRO
സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി വിധി. പ്രദീപ് ന്രന്ദജോഗ്, വി കാമേശ്വര് റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ‘ട്രായ്’ നിയമമനുസരിച്ച് ഓഡിറ്റിംഗ് നടത്താമെന്ന് സിഎജിക്ക് അനുമതി നല്‍കിയത്.
ഈ വിഷയത്തില്‍ അസോസിയേഷന് ഓഫ് യുണിഫൈഡ് ടെലകോം സര്‍വീസസ് പ്രൊവൈഡേഴ്സും സെല്ലുലാര്‍ ഓപറേറ്റഴ്സ് അസോസിയേഷനും നല്കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ഓഡിറ്റിംഗ് നടത്താമെന്ന 2010ലെ ടെലകോം ട്രൈബ്യൂണലിന്‍്റെ തീരുമാനത്തിനെതിരായിരുന്നു രണ്ടു ഹരജികളും. സ്വകാര്യ കമ്പനികളില്‍ ഓഡിറ്റിംഗ് നടത്തരുതെന്ന് ഇരുകൂട്ടരും കോടതിയില്‍ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.