സ്ഥാനാര്‍ത്ഥികളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത്

വ്യാഴം, 17 ഏപ്രില്‍ 2014 (12:10 IST)
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അഭിനയിച്ച സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബോളിവുഡ് താരങ്ങളായ ഹേമ മാലിനി, ജയപ്രദ, തെന്നിന്ത്യന്‍ താരം നഗ്മ, സീരിയല്‍ താരം സ്മൃതി ഇറാനി, കൊമേഡിയന്‍ ജാവേദ് ജാഫ്രി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് ദൂരദര്‍ശന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സിനിമാ താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും അയോഗ്യമായ പ്രചാരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

രാജ് ബാബര്‍, നഗ്മ, ജയപ്രദ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും ഹേമ മാലിനി, ജാവേദ് ജാഫ്രി, സ്മൃതി ഇറാനി എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെയുള്ളു.

വെബ്ദുനിയ വായിക്കുക