സ്ത്രീകള്‍ക്കു നേരേ വീണ്ടും അതിക്രമം; ഗുഡ്ഗാവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയാക്കി
വെള്ളി, 27 സെപ്റ്റംബര്‍ 2013 (12:48 IST)
PRO
PRO
സ്ത്രീകള്‍ക്കു നേരേ വീണ്ടും അതിക്രമം. ഉപഗ്രഹനഗരമായ ഗുഡ്ഗാവില്‍ വിവാഹിതയായ 25 കാരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ അഞ്ചംഗ സംഘം കാറിലേക്ക് വലിച്ചുകയറ്റിയാണ് പീഡിപ്പിച്ചത്. കാറിലുണ്ടായിരുന്നവര്‍ യുവതിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. പത്തുമണിയോടെ യുവതിയെ സുശാന്ത് ലോക് പ്രദേശത്ത് വഴിയരുകില്‍ ഉപേക്ഷിച്ചു.
നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ നഗ്നയായ നിലയിലാണ് റോഡരുകില്‍ ഉപേക്ഷിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.