സ്കൂളില്‍ പോകാത്തതിന് മകനെ തല്ലിക്കൊന്നു

തിങ്കള്‍, 24 മാര്‍ച്ച് 2014 (11:11 IST)
PRO
PRO
സ്‌കൂളില്‍ പോകാത്തതിന് പത്ത് വയസുകാരനെ പിതാവ് കൊലപ്പെടുത്തി. താനെയിലെ അംബര്‍നാഥിലെ ചേരി നിവാസിയായ മജീദ് ഖാനാണ് മകന്‍ സാജിത് അലിയെ കൊന്നത്. തലയ്ക്കടിയേറ്റ് ആയിരുന്നു കുട്ടിയുടെ മരണം സംഭവിച്ചത്.

സാജിത് ക്ലാ‍സ് മുടക്കുന്നത് പതിവായിരുന്നു. പഠനത്തിലും പിന്നോട്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മകനോട് വഴക്കിട്ട മജീദ് കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു.

ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണം സംഭവിച്ചത്. മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക