സോഷ്യല്‍മീഡിയ വഴി ബലാത്സംഗദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍

വെള്ളി, 15 മെയ് 2015 (16:01 IST)
സോഷ്യല്‍ മീഡിയ വഴി ബലാത്സംഗദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ കൗശിക് കര്‍ണര്‍ (20) ആണ് പിടിയിലായത്. കേസില്‍ രണ്ടു പേര്‍ നേരത്തെ പിടിയിലായിരുന്നു.
 
ഇയാളുടെ പക്കല്‍ നിന്നും നിരവധി ബലാത്സംഗ ദൃശ്യങ്ങളും പിടിച്ചെടുത്തു. ഇയാളും കൂട്ടരും യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നത്.
 
സമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ ഈ വീഡിയോ ഇരയുടെ മുഖം മറച്ച് അക്രമികളുടെ മുഖം വ്യക്തമാകുന്ന വിധം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സംഭവം ദേശീയശ്രദ്ധ നേടിയത്. 

വെബ്ദുനിയ വായിക്കുക