സൂര്യനമസ്കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരെന്ന് മുസ്ലിം ലോ ബോര്‍ഡ്
തിങ്കള്‍, 8 ജൂണ്‍ 2015 (12:25 IST)
യോഗയ്ക്കും സൂര്യനമസ്കാരത്തിനുമെതിരെ ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ്. സൂര്യനമസ്കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നാണ് മുസ്ലിം ലോ ബോര്‍ഡിന്റെ നിലപാട്. ഇക്കാരണത്താല്‍ യോഗ മുസ്ലിം കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ലോ ബോര്‍ഡിന്റെ നിലപാട്.
അന്താരാഷ്‌ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ്, യോഗയ്‌ക്കെതിരെ രംഗത്തു വരാന്‍ മുസ്ലിം ലോ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
ഇതിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളെ യോഗ പരിശീലിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
സൂര്യനമസ്‌കാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കാനാവില്ലെന്നും മുസ്ലിംങ്ങള്‍ക്ക് ദൈവത്തെ മാത്രമേ നമസ്‌കരിക്കാന്‍ കഴിയുകയുള്ളൂവെന്നും ബോര്‍ഡംഗം കമാല്‍ ഫാറൂഖി പറഞ്ഞു.