സുപ്രീംകോടതിയ്ക്ക് യു‌എസില്‍ നിന്ന് ഒരു ‘സ്വവര്‍ഗ സമ്മാനം’!

വെള്ളി, 16 മാര്‍ച്ച് 2012 (10:19 IST)
PRO
PRO
രാജ്യത്തെ സ്വവര്‍ഗരതിക്കാരുടെ കേസ് പരിഗണിക്കുന്ന ഇന്ത്യന്‍ സുപ്രീംകോടതിയ്ക്ക് യു‌എസില്‍ നിന്നും സ്‌നേഹാദരങ്ങളോടെ ഒരു സമ്മാനപ്പൊതി. സുപ്രീംകോടതിയിലെ കേസ് പരിഗണിക്കുന്ന ജഡ്ജ് സമ്മാനപ്പൊതി നിരസിച്ചെങ്കിലും സഹപ്രവര്‍ത്തകനായ ജഡ്‌ജില്‍ നിന്ന് സമ്മാന പൊതിയിലെ കൌതുകകരമായ വിവരങ്ങള്‍ അറിഞ്ഞു. കേസില്‍ കേന്ദ്ര സര്‍ക്കാറിന്റെ മറുപടി കാത്തിരിക്കുന്ന കോടതിയ്ക്ക് ഉപയോഗപ്രദമാകുന്ന വസ്‌തുതകളും ഇതിലുണ്ടത്രേ.

2009-ലെ ഡല്‍ഹി ഹൈക്കോടതിയുടെ വിധി വിദേശികളായ വിവിധ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ബുദ്ധിജീവികളെയും ആകര്‍ഷിച്ചിരുന്നു. കോടതിയുടെ കീഴ്‌വഴക്കമനുസരിച്ച് സമ്മാനങ്ങള്‍ വന്നാല്‍ സ്വീകരിക്കുകയില്ലെങ്കിലും ഈ കേസില്‍ സമ്മാനം സ്വീകരിച്ചു. സമ്മാനപ്പൊതി അഴിച്ചപ്പോള്‍ കണ്ടത് ഒരു കൂട്ടം വിധിന്യായങ്ങളും സ്വവര്‍ഗരതിയെ പിന്തുണയ്ക്കുന്ന ചെറിയ കുറിപ്പുകളുമാണ്.

English summary:

The Supreme Court, which is hearing intense arguments both for and against Delhi high court's historic decision to decriminalize consensual adult gay sex in private, recently received gift boxes for its judges all the way from the US.

വെബ്ദുനിയ വായിക്കുക