സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്

ഞായര്‍, 26 ജനുവരി 2014 (11:37 IST)
PRO
PRO
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷണം ഡല്‍ഹി പൊലീസിനെ തിരികെ എല്‍പ്പിച്ചത്.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമായിരുന്നു ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്.

അന്വേഷണത്തില്‍ തുടര്‍ച്ച ലഭിക്കുന്നതിന് വേണ്ടിയാണ് കേസ് ഡല്‍ഹി പൊലീസിനെ തിരികെ എല്‍പ്പിച്ചതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കേസിന്റെ അന്വേഷണം ഡല്‍ഹി പോലീസിനെ തിരികെ ഏല്‍പ്പിച്ചതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക