സിംഗിന് ആറാഴ്ചത്തെ വിശ്രമം

ശനി, 31 ജനുവരി 2009 (09:14 IST)
PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ശനിയാഴ്ച ആശുപത്രി വിട്ടേക്കുമെന്ന് സൂചന. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലേക്ക് തിരികെയെത്തും മുമ്പ് സിംഗിന് ആറാഴ്ചത്തെ വിശ്രമം വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു.

പ്രധാനമന്ത്രിക്ക് പ്രമേഹമുള്ളതിനാല്‍ ഇപ്പോള്‍ ആഹാര നിയന്ത്രണത്തിലാണ്. രണ്ടാഴ്ചയ്ക്ക് ശേഷം പ്രമേഹ രോഹികള്‍ക്കുള്ള കര്‍ശനമായ ഭക്ഷണക്രമത്തില്‍ നിന്ന് സാധാര ഭക്ഷണക്രമത്തിലേക്ക് മടങ്ങാമെന്ന് ഡോ. ശ്രീകാന്ത് റഡ്ഡി പറഞ്ഞു. സിംഗിന്‍റെ ആരോഗ്യ ഉപദേശക സമിതിയുടെ തലവനാണ് ഡോ. ശ്രീകാന്ത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ സിംഗിനെ ഇന്‍സുലിന്‍ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു. പ്രമേഹ രോഗമുള്ളവരില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടാന്‍ സാധ്യതയുണ്ടെന്നും ഓള്‍‌ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ടിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക