ഇംഫാലിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ശർമിള. തുടർന്ന് കോടതി ഉത്തരവ് പ്രകാരം തിങ്കളാഴ്ചയാണ് ഇവരെ വിട്ടയച്ചത്. എന്നാൽ മോചിതയായ അതെ ദിവസം തന്നെ അനുയായികളോടൊപ്പം സാഹിദ് മിനാറിലെത്തി നിരാഹാരം പുനരാരംഭിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനക്ക് ഡോക്ടർമാരെത്തിയെങ്കിലും ശർമിള അതിനനുവദിച്ചിരുന്നില്ല.