സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ്: ബീഹാറില്‍ പുതിയ വിവാദം

ചൊവ്വ, 29 മാര്‍ച്ച് 2016 (14:25 IST)
ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ അശ്ലീല ഡാന്‍സ്. സിതാമാര്‍ഹി ജില്ലയില്‍ സംഘടിപ്പിച്ച പരിപാടിയലാണ് അര്‍ദ്ധ നഗ്നരായ യുവതികളുടെ ഡാന്‍സ് പരിപാടി സംഘടിപ്പിച്ചത്. സംഭവം സോഷ്യല്‍ മീഡിയകളില്ലൂടെ വൈറലായതോടെ സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
 
ബിഹാര്‍ ദിവാസില്‍ കലാസാംസ്കാരിക പരിപാടി എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അശ്ലീല ഡാന്‍സ് ഉള്‍പ്പെടുത്തിയത്. സിതാമാര്‍ഹി നഗര്‍ പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്.
വണ്‍ഇന്ത്യയുടെ യൂട്യൂബ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
 
 

വെബ്ദുനിയ വായിക്കുക