സത്യം കമ്പ്യൂട്ടേഴ്സിലെ 7800 രൂപയുടെ ക്രമക്കേടിനെക്കുറിച്ച് ഇന്നു ലോക്സഭ ചര്‍ച്ച ചെയ്യും. ബിസിനസ് അഡ്വൈസറി സമിതിയുടെ നിര്‍ദേശപ്രകാരമാണ് സഭ വിഷയം ചര്‍ച്ച ചെയ്യുന്നത്.
ഈ മാസം പതിമൂന്നാം തീയതി നടത്തേണ്ടിയിരുന്ന ചര്‍ച്ച പ്രതിപക്ഷനേതാവ് എല്‍കെ അദ്വാനിയുടെ നിര്‍ദേശപ്രകാരമാണ് ഇന്നത്തേക്ക് മാറ്റിയത്.
അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്താന്‍ ഇന്നലെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആന്ധ്ര സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു തീരുമാനം.
ആന്ധ്ര പൊലീസിലെ സി ബി സി ഐ ഡി വിഭാഗമാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.