സണ്ണിലിയോണിന് രജനികാന്തിന്റെ കൂടെ അഭിനയിക്കാന്‍ അതിയായ ആഗ്രഹം
വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (11:00 IST)
PTI
ബോളിവുഡിലെ ഹോട്ട് നായിക സണ്ണിലിയോണ് ഒരാഗ്രഹം വേറൊന്നുമല്ല, ഒരാളുടെ കൂടെ അഭിനയിക്കണം അത് ആരാണെന്നോ? സാക്ഷാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. മനസിലുള്ള കാര്യം ഒളിപ്പിച്ചുവയ്ക്കാതെ നടി തുറന്നുപറയുകയായിരുന്നു.
നടി ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്‌നടന്‍ ഭരതിനൊപ്പം ജാക്ക്‌പോട്ടില്‍ അഭിനയിക്കുന്ന താരം ബോളിവുഡിനൊപ്പം തെന്നിന്ത്യയോടുമുള്ള തന്റെ പ്രണയവും തുറന്നു പറഞ്ഞു. ദക്ഷിണേന്ത്യയിലെ അധികം താരങ്ങളെയൊന്നും പരിചയമില്ലെങ്കിലും രജനീകാന്തിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സിഗററ്റ് ട്രിക്കുകളെ കുറിച്ച്. അതൊക്കെ നേരിട്ട് കാണണം. അദ്ദേഹത്തിനൊപ്പം അഭിനയിക്കണം.
ഇതോടൊപ്പം ദക്ഷിണേന്ത്യന്‍ സിനിമകളെ പുകഴ്ത്താനും താരം മടി കാട്ടുന്നില്ല. ഇവിടെയുള്ളവര്‍ വളരെ പ്രഫഷണല്‍സ് ആണെന്ന് കേട്ടിട്ടുണ്ടെന്നും ഇവിടുത്തെ ചില ചിത്രങ്ങളിലെ നൃത്തരംഗങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു പോയെന്നാണ് താരം പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയവും ഇന്ത്യയിലായ താരം പക്ഷേ ബോളിവുഡ് സിനിമകള്‍ അത്ര കണ്ടിട്ടില്ല. വിമാനത്തില്‍ മാത്രമേ ഹിന്ദി സിനിമ കാണാറുള്ളൂ.
ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ക്ക് ഹിന്ദി അത്ര വശമില്ല. അതുകൊണ്ടു തന്നെ തീയറ്ററില്‍ ഹിന്ദി സിനിമ കാണാറില്ല. സിനിമ ഇല്ലാത്തപ്പോള്‍ ഭര്‍ത്താവുമൊത്ത് കറങ്ങുകയാണ് ഹോബിയെന്നും സണ്ണി ലിയോണ്‍ പറയുന്നു. അങ്ങനെ പറയുമ്പോള്‍ ബോളിവുഡിലെ ഒരു നടനോടും സണ്ണിക്ക് പ്രേമമുണ്ട്. അത് സാക്ഷാല്‍ അമീര്‍ഖാനാണ്. അമീര്‍ നല്ല നടനാണെന്നും താരം പറയുന്നു. എന്തായാലും സണ്ണിയുടെ ആഗ്രഹം നടക്കുമോ എന്ന് കണ്ടറിയാം.