ജയിലിലെ മാതൃകാപരമായ പെരുമാറ്റം പരിഗണിച്ച് ദത്തിന് അഞ്ചു വര്‍ഷത്തെ തടവില്‍ എട്ടു മാസവും 16 ദിവസവും ഇളവ് ലഭിച്ചു. 56-കാരനായ സഞ്‌ജയ് ദത്ത് ജയില്‍ റേഡിയോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായിരുന്നു. 2013 മുതല്‍ ജയിലില്‍ ജോലി ചെയ്‌ത ദത്തിന് 38,000 രൂപയോളം പ്രതിഫലം ലഭിച്ചു.
പരോള്‍ കാലം കുറച്ചാണ് ഈ കണക്ക്. എന്നാല്‍, ചെലവു കഴിച്ച് സമ്പാദ്യത്തില്‍ ബാക്കി 450 രൂപ മാത്രമാണ് ദത്തിനു ലഭിക്കുക. അതേ സമയം, സഞ്‌ജയ് ദത്തിനെ ജയില്‍ മോചിതനാക്കുന്നതിനെതിരേ പ്രദീപ് ഭലേക്കര്‍ എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.