സഞ്ജയ് ദത്തിന് മാപ്പ് നല്‍കരുതെന്ന് ശിവസേന

ചൊവ്വ, 26 മാര്‍ച്ച് 2013 (11:54 IST)
PRO
മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ വര്‍ഷം തടവു ശിക്ഷ ലഭിച്ച ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തിന്‌ മാപ്പുനല്‍കാനുളള നീക്കത്തിനെതിരേ ശിവസേന. ദത്തിന്‌ ഇളവ്‌ നല്‍കിയാല്‍ അത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്ന്‌ ശിവസേനാ നേതാവ്‌ നീലം ഗോര്‍ഹെ ആരോപിച്ചു.

സുപ്രീംകോടതി വിധിയെ കുറിച്ച്‌ പുനരവലോകനം നടത്തരുത്‌. ദത്തിനോട്‌ ആനുകൂല്യം കാട്ടിയാല്‍ അത്‌ കേസിലെ പ്രതികള്‍ക്ക്‌ രാഷ്‌ട്രീയ സംരക്ഷണം നല്‍കലാവുമെന്നും ഗോര്‍ഹെ പറഞ്ഞു.

പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജുവാണ്‌ ആദ്യം രംഗത്തെത്തിയത്‌. ജയ ബച്ചന്‍, മമത ബാനര്‍ജി, അശ്വിനി കുമാര്‍, ചിരഞ്‌ജീവി, ദിഗ്‌വിജയ്‌ സിംഗ്‌ തുടങ്ങിയ നേതാക്കളും ബോളിവുഡിലെ പ്രമുഖ താരങ്ങളുള്‍പ്പടെ രജനീകാന്ത്‌, മോഹന്‍ലാല്‍ തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളും ദത്തിന്‌ മാപ്പു നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക