സഞ്ജയ് ദത്തിന് പിന്നാലെ സല്‍മാനും സെയ്ഫിനും ജയില്‍?
ശനി, 23 മാര്‍ച്ച് 2013 (14:02 IST)
PRO
PRO
മാന്‍വേട്ടക്കേസില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ ജോധ്പൂര്‍ കോടതി കുറ്റം ചുമത്തി. സല്മാന് ഖാന്, സെയ്ഫ് അലി ഖാന്, തബു, സോണാലി ബിന്ദ്ര, നീലം എന്നിവര്‍ക്കെതിരെയാണ് വന്യജീവി നിയമപ്രകാരം കുറ്റം ചുമത്തിയത്. കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്ക് ആറ് വര്‍ഷം വരെ തടവ് ലഭിക്കും.
എന്നാല്‍ താരങ്ങള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇവര്‍ റിവ്യു പെറ്റിഷന്‍ ഫയല്‍ ചെയ്യും എന്നാണ് അറിയുന്നത്. സല്മാന് ഖാന് ഇന്ന് കോടതിയില്‍ ഹാജരായില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയില്‍ എത്താഞ്ഞത്. മറ്റ് താരങ്ങള്‍ കോടതിയിലെത്തി.
തുടര്‍വാദങ്ങള്‍ക്കായി കേസ് ഏപ്രില്‍ 27ലേക്ക് മാറ്റി. അന്ന് സല്മാന് ഹാജരാകും എന്നാണ് വിവരം.1998ല്‍ ‘ഹം സാത്ത് സാത്ത് ഹെയിന്‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മാന്‍വേട്ട നടന്നത്.
മുംബൈ സ്ഫോടനക്കേസില്‍ സഞ്ജയ് ദത്തിന് സുപ്രീംകോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ഇതിനിടെയാണ് മറ്റ് പ്രമുഖ താരങ്ങള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.