സഞ്ജയ് ദത്തിനോട് ദയ കാട്ടിയാല്‍ തന്നെയും വെറുതെവിടണമെന്ന് 70കാരി
ബുധന്‍, 27 മാര്‍ച്ച് 2013 (12:54 IST)
PRO
PRO
1993 മുംബൈ സ്ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് സുപ്രീംകോടതി വിധിച്ച ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ദത്തിന് ശിക്ഷാ ഇളവ് നല്‍കണമെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണനോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. അതിനിടെ ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട 70കാരിയായ ഒരു സ്ത്രീയും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനവുമായി ഗവര്‍ണറെ സമീപിച്ചുകഴിഞ്ഞു. ദത്തിനോട് ദയ കാണിച്ചാല്‍ തന്നോടും അത് കാണിക്കണം എന്നാണ് സൈബുസ്സിന ഖാസി എന്ന് പേരുള്ള സ്ത്രീ കണ്ണീരോടെ യാചിക്കുന്നത്.
തന്റെ മാതാവ് സെലിബ്രിറ്റി അല്ലാത്തതിനാല്‍ അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലെന്ന് ഈ സ്ത്രീയുടെ മകള്‍ പറയുന്നു. ഖാസിയും 20 വര്‍ഷമായി നിയമപോരാട്ടത്തിലാണ്. കിഡ്നി ഓപ്പറേഷന് താന്‍ വിധേയയായിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കാന്‍ പോലും പ്രയാസപ്പെടുകയാണെന്നും ഈ സ്ത്രീ പറഞ്ഞു. തെറ്റായി ഒന്നും ചെയ്തിട്ടില്ല. സാഹചര്യങ്ങളുടെ ഇരയായി മാറുകയായിരുന്നു. തിരികെ ജയിലിലേക്ക് പോകേണ്ട അവസ്ഥയുണ്ടായാല്‍ താന്‍ മരിക്കും എന്ന് പറഞ്ഞ് ഈ സ്ത്രീ പൊട്ടിക്കരഞ്ഞു.
കോടതിയുടെ കണ്ണില്‍ ദത്തും ഖാസിയും ചെയ്തത് കൂറ്റം സമാനമാണ്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചു. ഇവര്‍ക്ക് വിധിച്ച ശിക്ഷയും ഒന്നുതന്നെ, അഞ്ച് വര്‍ഷം തടവ്. ഖാസിയുടെ മേല്‍ ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയപ്പോള്‍ ദത്തിനെതിരെ ആയുധനിയമപ്രകാരമാണ് കേസെടുത്തത്. എട്ട് മാസക്കാലം ഈ സ്ത്രീ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.