സച്ചിന്‍ പൈലറ്റിന്റെ അമ്മാവന് വെടിയേറ്റു

ബുധന്‍, 17 ഒക്‌ടോബര്‍ 2012 (13:05 IST)
PRO
PRO
കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിന്റെ അമ്മാവന് വെടിയേറ്റു. അമ്മാവന്‍ അശോക് കസാനയ്ക്ക്( 65) നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ നിസാപുര്‍ ഗ്രാമത്തിലാണ് സംഭവം.

കസാന തന്റെ ഫാംഹൌസില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. ഇദ്ദേഹത്തെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസ് അന്വേഷണം തുടങ്ങി.


വെബ്ദുനിയ വായിക്കുക