സംശയം കാരണം ഭാര്യയുടെ വലതുകൈ ഭര്‍ത്താവ് വെട്ടിമാറ്റി, കൈ ഐസ് പെട്ടിയിലിട്ട് ചെന്നൈയിലെത്തിച്ചു

ചൊവ്വ, 1 ഓഗസ്റ്റ് 2017 (19:24 IST)
ഭാര്യയുടെ കൈ ഭര്‍ത്താവ് വെട്ടിമാറ്റി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊടും ക്രൂരകൃത്യത്തിന് ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്. വെല്ലൂരിലാണ് സംഭവം.
 
വെല്ലൂര്‍ പിച്ചന്നൂരിലുള്ള ദേവി(45)യാണ് 59കാരനായ ഭര്‍ത്താവ് പിച്ചാണ്ടിയുടെ ആക്രമത്തിന് ഇരയായത്. ദേവിയുടെ വലതുകൈയാണ് പിച്ചാണ്ടി വെട്ടിയെടുത്തത്.
 
ഉടന്‍ തന്നെ ദേവിയെ സമീപവാസികള്‍ ഗുഡിയാത്തത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദേവിയുടെ വെട്ടിമാറ്റിയ കൈ ഐസ് പെട്ടിയിലിട്ട് ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചു.
 
ദേവി - പിച്ചാണ്ടി ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. 20 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വെബ്ദുനിയ വായിക്കുക