ശ്രീലങ്കയെ സുഹൃദ് രാഷ്ടമായി കാണരുതെന്ന് തമിഴ്നാടിന്റെ പ്രമേയം
ബുധന്‍, 27 മാര്‍ച്ച് 2013 (16:47 IST)
PRO
PRO
ശ്രീലങ്കയെ സുഹൃദ്‌രാഷ്ട്രമായി കാണരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് പ്രമേയം അവതരിപ്പിച്ചത്. ശ്രീലങ്കയില്‍ പ്രത്യേക തമിഴ് ഈളം വേണമെന്ന ആവശ്യവും പ്രമേയം അവതരിപ്പിക്കുന്നു.
കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ഡിഎംകെയും കരുണാനിധിയും ലങ്കയിലെ തമിഴര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഡിഎംകെ നേതാവ് ടിആര്‍ ബാലു റയില്‍വേ കമ്മിറ്റി ചെയര്‍മാനായി തുടരുന്നതിലും രാജിവെച്ചശേഷം എംകെ അഴഗിരി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയയും കണ്ടതിലും കരുണാനിധി മൗനം പാലിക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍നിന്നു പുറത്തുവന്നത് തമിഴ്ജനതയ്ക്കുവേണ്ടിയാണെന്നത് കരുണാനിധിയുടെ കാപട്യമാണെന്നും ജയലളിത ആരോപിച്ചു.
തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ നടന്ന ആക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തുണ്ട്. ശ്രീലങ്കയിലെ വംശീയഹത്യയെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ അന്വേഷണം നടത്തണമെന്നാണ് തമിഴ്‌രാഷ്ട്രീയകക്ഷികളുടെ പൊതു ആവശ്യം.