ശില്പ ഷെട്ടി മുതല്‍ സണ്ണി ലിയോണ്‍ വരെ - ലിസ്റ്റില്‍ കുഞ്ചാക്കോ ബോബനും!
ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:09 IST)
ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ആരാധകരില്‍ സെലിബ്രിറ്റികളും ഉണ്ടാകും. സ്വന്തം സേനയിലെ അനുയായിയാണ് ഗുര്‍മീത് സിങിനെ കുടുക്കിയിരിക്കുന്നത്. ബലാത്സംഗ കേസില്‍ 10 വര്‍ഷമാണ് സ്വാമിയ്ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ച് കോടി വിശ്വാസികളാണ് ഗുര്‍മീതിനുള്ളത്. കേരളത്തില്‍ മൊത്തം കണക്കെടുത്താലും 3 കോടി ജനസംഖ്യയാണുള്ളതെന്ന് തിരിച്ചറിയുമ്പോഴാണ് സ്വാമിയുടെ വിശ്വാസികളുടെ എണ്ണം എത്രത്തോളം വലുതാണെന്ന് വ്യക്തമാവുക.
പ്രശസ്തി ലഭിക്കാനും ഉള്ള പ്രശസ്തി നഷ്ടപ്പെടാതിരിക്കാനുമാണ് സെലിബ്രിറ്റികള്‍ ഗുര്‍മീതിന്റെ ‘അനുഗ്രഹത്തി’നായി ക്യൂ നിന്നിരുന്നത്. ഗുര്‍മീതിന്റെ ദര്‍ശനം ലഭിക്കാന്‍ വരി നിന്നവരില്‍ ക്രിക്കറ്റ് സൂപ്പര്‍താരം വീരാട് കോഹ്ലി മുതല്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായ സണ്ണി ലിയോണ്‍ വരെയുണ്ട്. പീഡനക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ സ്വാമിയെ സന്ദര്‍ശിച്ച സെലിബ്രിറ്റികള്‍ ആരാണെന്ന് കണ്ടെത്താന്‍ പാപ്പരാസികള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു തുടങ്ങി.
ഏതായാലും അന്വെഷണം വെറുതെയായില്ല. പാപ്പരാസികളെ ഗൂഗിള്‍ നിരാശരാക്കിയതുമില്ല. ബോളിവുഡിലെ നിരവധി സെലിബ്രിറ്റികളാണ് ബാബയുടെ അനുഗ്രഹം തേടിയിട്ടുള്ളത്. നേരത്തേ, സിനിമയില്‍ പിടിച്ചു നില്‍ക്കുന്നതിനായി ബോളിവുഡിലെ ഒരു സൂപ്പര്‍നായിക സ്വാമിയ്ക്ക് വഴങ്ങിക്കൊടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുറത്തുവരുന്ന ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ നായികമാര്‍ സ്വാമിക്ക് വഴങ്ങി കൊടുത്തിട്ടുണ്ടാകാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ആ നായികമാര്‍ ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതില്‍ ഒരു തമിഴ് നായികയും ഉണ്ടെന്നാണ് സൂചനകള്‍.
ബോളിവുഡിലെ മിന്നും താരങ്ങളായ ഹൃത്വിക് റോഷന്, രാഖി സാവന്ത്, അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം, സണ്ണി ലിയോണ്‍, ശില്‍പ്പ ഷെട്ടി തുടങ്ങിയവരാണ് ബാബയുടെ അനുഗ്രഹം വാങ്ങിയിട്ടുള്ളത്. ഗുര്‍മീതിനൊപ്പം നില്ക്കുന്ന ഈ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
സെലിബ്രിറ്റികളും ആള്‍ദൈവങ്ങളും തമ്മിലുള്ള ചൂടന്‍ വര്‍ത്തകള്‍ നിറയുമ്പോള്‍ സമാനമായ വിവാദം കേരളത്തിലും സംഭവിച്ചിരുന്നു. കേരളത്തിലെ സന്തോഷ് മാധവന് എന്ന കപട സന്ന്യാസിയും നടന് കുഞ്ചാക്കോ ബോബനും തമ്മില്‍ ചില ബന്ധങ്ങളൊക്കെ ഉണ്ടെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സന്തോഷ് മാധവന് അറസ്റ്റിലായതോടെ പുള്ളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പല സെലിബ്രിറ്റികളും സംശയത്തിന്റെ നിഴലിലായിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളായിരുന്നു കുഞ്ചാക്കോ ബോബനും.
അഭിനയം ഉപേക്ഷിച്ച് റിയല്‍ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചന് സന്തോഷ് മാധവനുമായി ചില ബിസിനസ് ഇടപാടുകള്‍ ഉണ്ടെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതോടൊപ്പം, മലയളത്തില്‍ അമ്മ വേഷത്തില്‍ എത്തുന്ന ഒരു നടിയ്ക്കും സന്തോഷ് മാധവനുമായി ബന്ധമുണ്ടായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടൊപ്പം, മലയാളത്തിലെ യുവനടിയ്ക്കും സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.