ശക്തി തെളിയിച്ച് കെജ്‌രിവാള്‍ ;നാമനിര്‍ദ്ദേശപത്രിക നാളെ സമര്‍പ്പിക്കും

ചൊവ്വ, 20 ജനുവരി 2015 (17:12 IST)
അടുത്തമാസം ഏഴിനു നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തിപ്രകടനവുമായി ആം ആദ്‌മി പാര്‍ട്ടി. ചൊവ്വാഴ്ച അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടന്ന റോഡ്‌ ഷോയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ബുധനാഴ്ച കെജ്‌രിവാള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.
 
അടുത്തമാസം ഡല്‍ഹിയില്‍ നടക്കാനിരിക്കുന്നത് ധര്‍മ്മയുദ്ധം ആണെന്ന് റോഡ്‌ഷോയെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു. സത്യം, അഴിമതിക്കും അസത്യത്തിനുമെതിരെ നടത്തുന്ന പോരാട്ടം ആയിരിക്കും അത്. വാല്മികി മന്ദിറില്‍ ആരംഭിച്ച റോഡ് ഷോ ജന്തര്‍ മന്ദിറില്‍ അവസാനിച്ചു.
 
കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വച്‌ഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത് വാല്മികി മന്ദിറില്‍ നിന്നായിരുന്നു. മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡ്‌ ഷോയില്‍ പങ്കെടുത്തു. റോഡ്‌ ഷോയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. നേരത്തെ, ചൊവ്വാഴ്ച അവധിയെടുക്കാനും തന്റെ റോഡ്‌ ഷോയില്‍ പങ്കെടുക്കാനും ഡല്‍ഹി നിവാസികളോട് അഭ്യര്‍ത്ഥിച്ച് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക