വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു; പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു

വെള്ളി, 7 ജൂണ്‍ 2013 (17:14 IST)
PTI
വ്യോമസേനയുടെ മിഗ് - 21 യുദ്ധ വിമാനം രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ പതിവുനീരിക്ഷണ പറക്കലിനിടെ തകര്‍ന്നുവീണു. വിമാനം തകരുന്നതിനിടെ പാരച്യൂട്ടിന്റെ സഹായത്തോടെ ചാടിയ പൈലറ്റ് അത്ഭുതരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

സംഭവത്തെക്കുറിച്ച് വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് എസ്ഡി ഗോസ്വാമി അറിയിച്ചു.വിമാനം തകര്‍ന്നുവീണ് ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിസ്സാര പരുക്കേറ്റ പൈലറ്റിനെ ജോഥ്പൂരിലെ ആര്‍മി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.മിഗ്21 വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അനുഭവ പരിചയമുള്ള പൈലറ്റുമാര്‍ മാത്രം നിയന്ത്രിച്ചാല്‍ മതിയെന്ന് തീരുമാനം കൈക്കൊണ്ടിരുന്നു. വാങ്ങിയ 976 വിമാനങ്ങളില്‍ പകുതിയിലധികവും ഇത്തരത്തില്‍ അപകടത്തില്‍ നഷ്ടമായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക