തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി മുന്‍ എം.പി രാം വിലാസ് വേദാന്തിക്കെതിരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റര്‍ ചെയ്തു.
കോയമ്പത്തൂര്‍ ജില്ലാ കലൈന്‍ജര്‍ തമിഴ് പെരവായി പ്രസിഡന്‍റ് എസ്.ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി കേസ് രജിസ്‌ട്രര്‍ ചെയ്തിരിക്കുന്നത്. അപവാദ പ്രചരണം, വധഭീഷണി, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്നതിന് വേണ്ടി ശ്രമിക്കുക എന്നീ കുറ്റങ്ങളാണ് വേദാന്തിക്കെതിരെ ആരോപിച്ചിരിക്കുന്നത്.
സെപ്‌റ്റംബര്‍ 24 ന് ചെന്നൈ സ്വദേശിയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ പൊലീസ് വേദാന്തിക്കെതിരെകേസ് രജിസ്‌ട്രര്‍ ചെയ്തിരുന്നു. കരുണാനിധിയെ വധിക്കുവാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ പ്രസ്ഥാവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നുമാണ് വേദാന്തി പറയുന്നത്.