അതേസമയം, ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. പൂഞ്ച്, ഷാഹ്പൂർ, കെർനി, സൗജെയ്ൻ, മെന്ദർ ജില്ലകളിലാണ് പാക് സൈന്യത്തിന്റെ വെടിവെപ്പ് നടന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ജനറൽ എഞ്ചിനീയറിംഗ് റിസർവ് ഫോഴ്സിലെ തൊഴിലാളി മരിക്കുകയും രണ്ട് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.