വീണ്ടും നാക്ക് പിഴ; ഗാന്ധിജിയെ 'മോഹന്‍ലാല്‍' ആക്കി മോഡി
വ്യാഴം, 21 നവംബര്‍ 2013 (10:18 IST)
PTI
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് നാക്ക് പിഴക്കുന്നത് അടുത്തെയിടെ വലിയ വാര്‍ത്തയാവുകയാണ്. കാരണം നോക്കിയിരിക്കുന്ന എതിരാളികള്‍ക്ക് ഈ നാക്ക് പിഴ വലിയ ആയുധവും.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരാണ് ഗുജറാത്ത് മുഖ്യമന്ത്രിക്ക് തെറ്റിയത്. രാജസ്ഥാനില്‍ നടത്തിയ റാലിയിലാണ് മോഡിക്ക് നാക്കുപിഴച്ചത്. പ്രസംഗത്തിനിടയില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നതിനപ്പുറം മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്നാണ് മോഡി പറഞ്ഞത്.
അടുത്തിടെ ആധുനിക ഇന്ത്യ ചരിത്രം മോഡി കുറച്ചുകൂടി പഠിക്കണം എന്ന് പറഞ്ഞ് യൂത്ത്കോണ്‍ഗ്രസ് മോഡിക്ക് ടെസ്റ്റുബുക്കുകള്‍ അയച്ചുകൊടുത്തിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് കാര്യമായ ചരിത്രജ്ഞാനം ഇല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുമ്പ് ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയേയും ശ്യാമജി കൃഷ്ണ വര്‍മ്മയേയും മോഡി തിരിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഏതൊരാള്‍ക്കും വന്ന് പോവുന്ന തെറ്റേ മോഡിക്കും പറ്റിയിട്ടുള്ളൂ എന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു.