വീട്ടുജോലിക്കാരിയെ കൂട്ടമാനഭംഗം ചെയ്ത് വീട് കൊള്ളയടിച്ചു
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (14:37 IST)
PRO
വീട്ടുജോലിക്കാരിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം വീട് കൊള്ളയടിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരിനഗര്‍ മേഖലയിലാണ് ക്രൂരമായ പീഡനവും മോഷണവും നടന്നത്.
ബിസിനസുകാരനായ രാജന്‍ ഥാപ്പറുടെ വീട്ടില്‍ മൂന്ന് പേരടങ്ങുന്ന അക്രമി സംഘം അതിക്രമിച്ച് കയറിയാണ് വേലക്കാരിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് വീട് കൊള്ളയടിക്കുകയും ചെയ്തത്. വീട്ടുടമസ്ഥര്‍ ആരും ഇല്ലാതിരുന്ന നേരത്താണ് അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയത്.
വീട്ടില്‍ വന്ന അക്രമികള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കുകയും രണ്ട് പേര്‍ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു ഈ സമയം പ്രതികളിലൊരാള്‍ വീട് കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.
തുടര്‍ന്ന് ഥാപ്പറുടെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ വേലക്കാരിയെ പൂട്ടിയിട്ട നിലയിലായിരുന്നു. പരിശോധനയില്‍ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തി. പരുക്കേറ്റ വേലക്കാരിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പു മാത്രമാണ് ഇവര്‍ ഥാപ്പറുടെ വീട്ടില്‍ ജോലിക്കായെത്തിയത്.
തുടര്‍ന്നു നടത്തിയ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് നിയമപാലകര്‍ കരുതുന്നത്.