വിവാഹ പാര്‍ട്ടിക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
തിങ്കള്‍, 18 മെയ് 2015 (12:12 IST)
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിവാഹപാര്‍ട്ടിക്കിടെ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 30 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. യു പിയിലെ ഷംലി ജില്ലയിലാണ് സംഭവം ഉണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
വിവാഹ ആഘോഷത്തിന്റെ ഭാഗമായി അര്‍ദ്ധരാത്രിക്ക് ശേഷവും നൃത്തവും സംഗീതവും തുടരുന്നതിനിടെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗം വെടി വെക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷോകിന്‍, ഹകീം, സനേവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.