വിവാഹ ചടങ്ങില്‍ ബീഫ് വിളമ്പിയില്ല; നവവധുവിന് തലാഖ് ഭീഷണി

വെള്ളി, 28 ഏപ്രില്‍ 2017 (13:59 IST)
വിവാഹത്തിന് ബീഫ് ഇല്ല നവവധുവിന് തലാഖ് ഭീഷണി. വിവാഹ വേളയില്‍ ബീഫ് വിളമ്പാത്തതിന്റെ പേരില്‍ വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ് വരന്റെ വീട്ടുകാര്‍. യു പിയിലെ ബഹ്‌റായിച് ജില്ലയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്‌സാന എന്ന യുവതിയും അച്ഛന്‍ സലാരിയും പൊലീസില്‍ പരതിയുമായി എത്തിയതോടെയാണ് വിവരം ലോകമറിഞ്ഞത്. 
 
നവവധുവിന്റെ അച്ഛന്‍ സലാരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടുത്ത് പരാതിയുമായി പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 22 നാണ് അഫ്‌സാനയുടെ വിവാഹം നടന്നത്. വിവാഹച്ചടങ്ങുകളുടെ ഭാഗമായി പെണ്‍കുട്ടിയുടെ അച്ഛന്‍ മരുമകന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മൊഴി ചെല്ലുമെന്ന ഭീഷണിയുമായി വരന്റെ വീട്ടുകാര്‍ എത്തിയത്. വിവാഹ സല്‍ക്കാരം നന്നായില്ലെന്നും ബീഫ് വിളമ്പാത്തത് വളരെ മോശമായെന്നും അവര്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക