വിവാദ പരാമര്‍ശം: ചട്ടം ലംഘിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
വെള്ളി, 8 നവംബര്‍ 2013 (14:12 IST)
PRO
PRO
മുസഫര്‍ നഗര്‍ കലാപങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
കലാപ ബാധിതരെ സ്വാധീനിക്കാന്‍ ഐഎസ്എ ശ്രമിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഹുല്‍ തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും ബിജെപി പരാതിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയത്.
മുസഫര്‍ നഗറില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും കലാപത്തില്‍ ഇരയായ മുസ്ലീം യുവാക്കളെ ഐഎസ്‌ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.